കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ​കോ​ ൺ​ഗ്ര​സ് അം​ഗം കെ.ജി.ലാ​ലി പ്ര​സി​ഡ​ന്‍റ്
Thursday, February 29, 2024 11:26 PM IST
കു​ണ്ട​റ : കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കൊ​ടു​വി​ള 14-ാം വാ​ർ​ഡ് മെ​മ്പ​ർ കെ.ജി.ലാ​ലിയെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ​എ​ൽ​ഡി​എ​ഫി​ലെ ശ്രു​തി. എ​സ് ആ​റി​നെ​തി​രെ എ​ട്ട് വോ​ട്ടു​ക​ൾ ക്ക്പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ ണ് ​കോ​ൺ​ഗ്ര​സി​ലെ ലാ​ലി വി​ജ​യി​ച്ച​ത് .

ബി​ജെ​പി അം​ഗം അ​മ്പിളി ശ​ങ്ക​ർ​വോ​ട്ട് അ​സാ​ധു​വാ​ക്കി. കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ രാ​ജി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് പി.​ഉ​മാ​ദേ​വി​യ​മ്മ രാ​ജി വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് .

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ​ചേ​ർ​ന്ന​യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ ക​ല്ല​ട​വി​ജ​യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ൻ​സി​സ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത് ,പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഉ​മാ​ദേ​വി​യ​മ്മ, മാ​യാദേ​വി, റാ​ണി​സു​രേ​ഷ് , സ​ജി​ലാ​ൽ , ആ​ർ .ജി. ​ര​തീ​ഷ്, ശ്രു​തി​.എ​സ് ,ഷാ​ജി മു​ട്ടം, വി​ജ​യ​മ്മ,അ​മ്പി​ളി ശ​ങ്ക​ർ, ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, മ​ല്ലി​ക, പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ചി​ത്രാ​ദേ​വി,സ​ജി മ​ള്ളാ​ക്കോ​ണം, ഷാ​ജി വെ​ള്ളാ​പ്പ​ള്ളി, കോ​ശി അ​ല​ക്സ് , ജോ​ൺ പ​ള്ളി​മു​ക്കം, എ​ഡ്വേ​ർ​ഡ് പ​രി​ച്ചേ​രി , മേ​ഴ്സി,ജ​ല​ജ , ക​മ​ല​ൻ ക​ണി​യാം​കു​ന്ന​ത്ത്, ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ്, ജോ​ൺ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.