ഗു​രു​ദേ​വ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Thursday, February 29, 2024 2:26 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​സ്എ​ൻഡി​പി യോ​ഗം ആ​ർ.​ശ​ങ്ക​ർ സ്മാ​ര​ക കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​നി​ലെ പ്ളാ​റ്റി​നം ജൂ​ബി​ലി ബി​ൽ​ഡിം​ഗി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ന്ദി​ര​ത്തി​ലെ ഗു​രു​ദേ​വ പ്ര​തി​ഷ്ഠ​ദി​ന വാ​ർ​ഷി​ക ആ​ഘോ​ഷം വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ക്ഷേ​ത്രം ത​ന്ത്രി കോ​ട്ട​യം ബി​ജു ശാ​ന്തി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഗ​ണ​പ​തി​ഹോ​മം, ശാ​ന്തി​ഹോ​മം, സ​മൂ​ഹ ഗു​രു​പൂ​ജ എ​ന്നി​വ​ക്ക് ശേ​ഷം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് സ​ത്യ​പാ​ല​ൻ പ്ര​തി​ഷ്ഠാ​ദി​ന വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന് ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി.

സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​അ​രു​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​എ​ൻ.​ന​ട​രാ​ജ​ൻ, യോ​ഗം ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജി.​വി​ശ്വം​ഭ​ര​ൻ, അ​ഡ്വ.​പി.​സ​ജീ​വ് ബാ​ബു, അ​ഡ്വ.​എ​ൻ.​ര​വീ​ന്ദ്ര​ൻ, അ​നി​ൽ ആ​ന​ക്കോ​ട്ടൂ​ർ, എ​സ്.​എ​ൻ.​ട്ര​സ്റ്റ് ബോ​ർ​ഡ് മെ​മ്പ​റും പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ വി​നാ​യ​ക എ​സ്.​അ​ജി​ത് കു​മാ​ർ, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ക​രി​ങ്ങ​ന്നൂ​ർ മോ​ഹ​ന​ൻ, വ​ര​ദ​രാ​ജ​ൻ, കു​ട​വ​ട്ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ജെ.​അം​ബു​ജാ​ക്ഷ​ൻ, ബൈ​ജു പാ​ണ​യം തുടങ്ങിയവർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ക​ല​ശ​പൂ​ജ, അ​ഭി​ഷേ​കം, ഗു​രു​പൂ​ജ, പു​ഷ്പാ​ഞ്ജ​ലി, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, മം​ഗ​ളാ​ര​തി എ​ന്നി​വ​യോ​ടെ ച​ട​ങ്ങു​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.