കൊ ല്ലം ബൈബിൾ കൺവൻഷന് തുടക്കം
1394579
Wednesday, February 21, 2024 11:46 PM IST
കൊല്ലം: രൂപതാകരിസ്മാറ്റിക് നവീകരണത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊല്ലം ബൈബിൾ കൺവൻഷൻ ആരംഭിച്ചു.ക ൊല്ലം രൂപത വികാർ ജനറൽ മോൺ. ബൈജു ജൂലിയാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദൈവവചനം ഓരോ മനുഷ്യന്റേയും അടിസ്ഥാനപരമായ മാനസാന്തരത്തിനും അതുവഴി ജീവിത നവീകരണത്തിനും ഉള്ള ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു.
സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.സോജി ഓലിക്കൽ, ഫാ.സേവ്യർഖാൻ വട്ടായിൽഎന്നിവർ കൺവൻഷൻ നയിക്കും. ചടങ്ങുകൾക്ക് കൊല്ലം രൂപതാകരിസ്മാറ്റിക് ഡയറക്ടർ ഫാ.അനിൽ ജോസ്, സോണൽ കോഡിനേറ്റർ ജെ. സിൽവസ്റ്റർ, എ. ടൈറ്റസ്, സിസ്റ്റർ ആൽബർട്ടാമേരി, ജനറൽ കൺവീനർവിമൽ ആൽബർട്ട്, സേവ്യർ പി.കെ എന്നിവർ നേതൃത്വം നൽകി. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, വിടുതൽ പ്രാർഥന എന്നിവ ഉണ്ടായിരിക്കും.
എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 9.30 വരെനടക്കുന്ന കൺവൻഷൻ 25 ന്സമാപിക്കും.