വലിയം സെൻട്രൽ സ്കൂളിന്റെ മെറിറ്റ് ഡേയും വാർഷിക ആഘോഷവും
1394100
Tuesday, February 20, 2024 5:06 AM IST
പന്മന : ഇടപ്പള്ളികോട്ട വലിയം സെൻട്രൽ സ്കൂളിന്റെ പതിനാറാമത് മെറിറ്റ് ദിനവും വാർഷികാഘോഷവും നടന്നു. മെറിറ്റ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. സുധീഷ് കുമാർ നിർവഹിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ പി. കെ. അനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രുതി രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു.
വാർഷിക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറും എഴുത്തുകാരനുമായ ഡോ. എൻ.നൗഫൽ നിർവഹിച്ചു. ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ മുഖ്യ അതിഥിയായി. വലിയം സ്കൂൾ മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ് അധ്യക്ഷനായി.
ഡയറക്ടർ ഡോ. സജ്നാ സിനോജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.ഹരികുമാർ, മുൻ ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺരാജ്, പ്രിൻസിപ്പാൾ ശ്രുതി രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സലീമ സലീം, ഹെഡ് ബോയ് ദക്ഷിൺ സ്റ്റാർ , ഹെഡ് ഗേൾ എസ്.ആർ.അസ്രിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.