സൈബർ ലോകത്തെ ചതിക്കുഴികൾ: സെമിനാർ നടത്തി
1374288
Wednesday, November 29, 2023 1:24 AM IST
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ യും സംസ്ഥാന വനിതാകമ്മീഷന്റെ യും സംയുക്താഭിമുഖ്യത്തില്‍ 'സൈബര്‍ ലോകത്തെ ചതിക്കുഴികള്‍' വിഷയത്തെ ആസ്പദമാക്കി സബ്ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു.
നവമാധ്യമങ്ങളില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജി എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി .ദിജു അധ്യക്ഷനായി. കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് എസ് ഐ ബി .ശ്യാംകുമാര്‍ നയിച്ചു. സംസ്ഥാന വനിതാ കമ്മിഷന് അംഗം ഇന്ദിരാരവീന്ദ്രന് മുഖ്യാതിഥിയായി .