നവകേരളാ സദസ് വെറും വിനോ ദയാത്ര: കൊ ടിക്കുന്നിൽ
1373948
Monday, November 27, 2023 11:39 PM IST
കൊട്ടാരക്കര: ജനങ്ങളുടെ പരാതികൾ പരിഹരിക്കാനെന്നു പറഞ്ഞു തുടങ്ങിയ നവകേരള സദസ് ധൂർത്തിൽ മുങ്ങിയ വിനോദ യാത്രയായി മാറിയെന്ന് കൊടിക്കുന്നിൽ സുരേഷ്. ജനങ്ങളുടെ പരാതികൾക്കൊന്നും നടപടിയുണ്ടാകുന്നില്ല. ജനങ്ങൾക്ക് മുഖ്യമന്ത്രിയെയോ മന്ത്രിമാരയോ നേരിൽ കാണാൻ സാധിക്കുന്നില്ല.
മന്ത്രിമാർ മുന്തിയ ഭക്ഷണവും കഴിച്ച് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്. ഉമ്മന്നൂർ പഞ്ചായത്തിലെ വിലങ്ങറ വാർഡിലെ യൂ ഡി എഫ് സ്ഥാനാർഥി സുലോചന റ്റീച്ചറുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചാലുമൂട് വസന്തൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, കെ.ജി അലക്സ്, ബേബി പടിഞ്ഞാറ്റിൻകര, ആർ.രശ്മി, അൽ അമീൻ, അനീഷ് മംഗലത്ത്, ശിവശങ്കരപ്പിള്ള, കെ എം റെജി, ജോസ് അമ്പലക്കര, സാംസൺ വാളകം, എലിസബത്ത് , റോയി മലയിലഴികം പൂവറ്റൂർ സുരേന്ദ്രൻ, കെ വി അനിൽ, നെഹ്റു പിള്ള , അശോകൻ ഉമാ കൃഷണൻ, എ കെ മനോഹരൻ, ലീന റ്റീച്ചർ, സൂസൻ അച്ചൻ കുഞ്ഞ്, മെമ്പർമാരയ ശ്രീജിത്ത്, മേരി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു