തിരികെസ്കൂളിലേയ്ക്ക് കാന്പയിൻ കുടുംബശ്രീ വിളംബര ജാഥ നടത്തി
1339782
Sunday, October 1, 2023 11:08 PM IST
കുണ്ടറ. ഡിസംബർ 10 വരെയുള്ള ഒഴിവ് ദിവസങ്ങളിൽ കുടുംബശ്രീയുടെനേതൃത്വത്തിൽ നടക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയായ തിരികെ സ്കൂളിലേയ്ക്ക് കാമ്പയിന്റെ പ്രചരണാർത്ഥം കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിന്റെ യും സിഡി എസിന്റെ യും നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
ചിറ്റുമലയിൽ നിന്നും ആരംഭിച്ച ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ ടി.കെ. രശ്മി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽപാട്ടത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൽ. വിജയമ്മ, കെ.ജി .ലാലി, അമ്പിളിശങ്കർ , കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷമീന , ഷീല ബൈജു എന്നിവർ പ്രസംഗിച്ചു.
വിളംബര ജാഥ മൂന്നുമുക്കിൽ സമാപിച്ചു.