സർഗോത്സവ് 23; വർണാഭമായി ലോഗോ പ്രകാശനം
1339048
Thursday, September 28, 2023 11:23 PM IST
ആയൂർ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലുജില്ലകളിലെ നാല്പതോളം സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ 2023-24 അധ്യയന വർഷത്തെ കലോത്സവം സർഗോത്സവം 2023 ന്റെ ലോഗോ പ്രകാശനം ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ നടന്നു.
സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ കൊല്ലം സഹോദയ പ്രസിഡന്റ് ഫാ. ബോവാസ് മാത്യു ലോഗോ പ്രകാശനം നിർവഹിച്ചു.
കൊല്ലം സഹോദയ മുൻ പ്രസിഡന്റ് ഫാ. ഡോ. എബ്രഹാം തലോത്തിൽ, ജനറൽ സെക്രട്ടറി ബോണിഫെസിയ വിൻസെന്റ്, ട്രഷറർ ഫാ. കാരിക്കൻ ചാക്കോ വിൻസെന്റ്, വൈസ് പ്രസിഡന്റ് എബ്രഹാം കരിക്കം എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി നന്ദന സതീശൻ ആണ് ലോഗോ രൂപകല്പന ചെയ്തത്.
ഒക്ടോബർ 25,26,27,28 തീയതികളിലായി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.