വൈദ്യുതി ബോർഡിലും മെഡിസെപ്പ് നടപ്പിലാക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
1339033
Thursday, September 28, 2023 11:17 PM IST
കൊല്ലം വൈദ്യുതി ബോർഡിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ പെരിനാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുടിശിക ക്ഷാമാശ്വസം വിതരണം ചെയ്യുക ,ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടർന്നും മാസ്റ്റർ ട്രസിന് ലഭ്യമാക്കുക,മാസ്റ്റർ ട്രസ്റ്റിൽ പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധിയെ ഉൾപ്പെടുത്തുക ,വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കുക,എന്നി ആവശ്യങ്ങളും പ്രമേയത്തിലുടെ ഉന്നയിച്ചു.
സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.ഷാജിപ്രകാശ് , ഡിവിഷൻ പ്രസിഡന്റ് എസ്.പ്രസാദ്, സെക്രട്ടറി എം.റഹിം, ട്രഷറർ ജറോം ഡേവിഡ് ,സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗംഡി.ലാൽപ്രകാശ്, കമ്മിറ്റി അംഗങ്ങളായ ജി.ചന്ദ്രൻ, മുഹമ്മദ് ഫസൽ, ശശികുമാർഎന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ആർ.ശശിധരൻ -പ്രസിഡന്റ്, ജി.ചന്ദ്രൻ -സെക്രട്ടറി,സുരേന്ദ്രൻ,പ്രസന്നൻ,സുരേഷ് ലാൽ , ഗോപിനാഥപിള്ള എന്നിവരെകമ്മിറ്റി അംഗങ്ങളായുംതെരഞ്ഞെടുത്തു.