തേവലക്കര ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു
1339030
Thursday, September 28, 2023 11:17 PM IST
അരിനെല്ലൂർ : തേവലക്കര ഈസ്റ്റ് ഗവ.എൽപിസ്കൂളിലെ പ്രീ പ്രൈമറി കുരുന്നുകളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവം സംഘടിപ്പിച്ചു.
ആശയങ്ങളെ ചിത്രങ്ങളാക്കിയും , ചിത്രങ്ങൾക്ക് നിറം നൽകിയും കുട്ടികൾ വരയുത്സവത്തെ ഏറ്റെടുത്തു. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക തീമുകളെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്മക ചിത്രങ്ങൾ വരെ വരയ്ക്കുന്നതിലേക്ക് നയിക്കുന്നതിനും കുട്ടികളിലെ പേശീ വികാസം സാധ്യമാക്കുന്നതിനുമായാണ് വരയുത്സവം സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ വരയുത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വരയുത്സവ പതിപ്പ് പ്രഥമാധ്യാപിക വിജയലക്ഷ്മി പ്രകാശനം ചെയ്തു. ബിആർസി കോ ഓർഡിനേറ്റർ രാധാക്യഷ്ണ പിള്ള,അജിതകുമാരി, ഷിബി, ബിനിതാ ബിനു,ജ്യോതിഷ് കണ്ണൻ, രാജ്ലാൽ തോട്ടുവാൽ എന്നിവർ നേതൃത്വം നൽകി.