സുഗതകുമാരി സ്മാരക പുരസ്കാരം സവിതാവിനോദിന്
1338806
Wednesday, September 27, 2023 11:19 PM IST
പുനലൂർ : ഫ്രീഡം ഫിഫ്റ്റിയുടെ സുഗതകുമാരി സ്മാരക പുരസ്കാരത്തിന് സവിതാ വിനോദ് അർഹയായി. നിഴലും നിലാവും എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം .
ഒക്ടോബർ രണ്ടി ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. സവിതാ വിനോദിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ആണ് നിഴലും നിലാവും. പ്രഭാത് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആദ്യത്തെ കവിതാ സമാഹാരം 'സവിതയുടെ കവിതകൾ' ആയിരുന്നു. ഇതിനു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കരവാളൂർ ഗവൺമെന്റ് എൽപിസ്കൂളിൽ 20 വർഷമായി പ്രീ പ്രൈമറി അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു .കൊല്ലം ജില്ലയിലെമികച്ച പ്രീ പ്രൈമറി അധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.