ജെസിഐ ബാഡ്മിന്റൺ ഷട്ടിൽ ടൂർണമെന്റ്
1338293
Monday, September 25, 2023 11:02 PM IST
ചാത്തന്നൂർ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ) ചാത്തന്നൂർ റോയൽ അഖില കേരള ബാഡ്മിന്റൺ ഷട്ടിൽ ടൂർണമെന്റ് നടത്തി. ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ചാർട്ടർ പ്രസിഡന്റ് ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
90 പ്ലസ് വിഭാഗത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പ്രദീപ് - വസന്തകുമാർ ടീമും ഡി ലെവൽ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അശ്വനി - നിഖിൽ ടീമും ഒന്നാം സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സോൺ വൈസ് പ്രസിഡന്റ് ജെ.യു.പ്രകാശ് സമ്മാനങ്ങൾ നൽകി.ബിബുമാത്യു അധ്യക്ഷനായിരുന്നു. അജി ജി, ശ്യാംലാൽ, ഗണേഷ്, പി, ഷാൻ, സി.വി രാഹുൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കായികതാരവും സാംസ്കാരിക പ്രവർത്തകനും ബിസിനസു കാരനുമായ ഷാജഹാനെ ആദരിച്ചു. സജിലൂക്ക്, സജീവ്, വി.എസ്.സന്തോഷ്കുമാർ, ഗിരീഷ്കുമാർ നടയ്ക്കൽ, ചിറക്കര മധു എന്നിവർ നേതൃത്വം നൽകി.