വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി
1338017
Sunday, September 24, 2023 11:13 PM IST
കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ (ആർട്ട്) വാർഷിക സമ്മേളനവും കുടുംബ സംഗമവും പ്രഫ.ടി. ബാബുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഫ. ടി. ജെ. ജോൺസൺ അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണ ശില്പശാല ഡോ.ഷിജു മാത്യു ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പ്രഫ. കെ.ഒ ജോൺസൺ, ട്രഷറർ പ്രഫ. ജി. ജേക്കബ്, പ്രഫ എൽ.കോശി, പ്രഫ. ജോൺ കുരാക്കാർ, പ്രഫ. കെ. ജെ ചെറിയാൻ, പ്രഫ. പി. എസ് ജോർജ്, ഈപ്പൻ ചെറിയാൻ, പ്രഫ. എം. ചാക്കോ. പ്രഫ. ടി. ജി. രാജൻ, പ്രഫ. വി. കെ മാത്യു, പ്രഫ. അന്നമ്മ അലക്സ്, പ്രഫ.ജി.ജോർജ്, ഫാ.ജോർജ് വർഗീസ്, പ്രഫ. സുമൻ അലക്സാണ്ടർ, പ്രഫ. ഗ്രേസൻ ജോർജ് എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പ് വിതരണവും നടന്നു