സെന്റ് മേരീസ് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി
1337873
Saturday, September 23, 2023 11:48 PM IST
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിൽ അധ്യാപക രക്ഷകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ സെമിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ റോയി ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ റോയി കെ. ജോർജ് അധ്യക്ഷത വഹിച്ചു.
മാവേലിക്കര മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. റെജി മാത്യു സെമിനാർ നയിച്ചു. അധ്യാപകരായ കോശി കെ .ബാബു, സി .എ .സൈമൺ,സാജൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസ് പി ടി എ യും നടന്നു.