കൊല്ലം -തേനി പാതവക്കിൽ പേരയത്ത് അപകടകരമായ വൻകുഴി രൂപപ്പെട്ടു
1337609
Friday, September 22, 2023 11:19 PM IST
കുണ്ടറ:കൊല്ലം തേനി പാത വക്കീൽ പേരയത്ത് അപകടകരമായ തരത്തിൽ വൻകുഴി രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് റോഡ് വക്കിൽ വരമ്പേൽ ഭാഗത്ത് രൂപപ്പെട്ട വൻകുഴി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാലു മീറ്ററിൽ അധികം വിസ്തീർണ്ണമുള്ള. വൻ കുഴി രൂപപ്പെട്ടതോടെ ഭയന്നുപോയ നാട്ടുകാർ അപകടം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചു.
യാത്രക്കാരും നാട്ടുകാരും വിവരം അറിയിച്ചതിനെത്തുടർന്ന് കുണ്ടറയിൽ നിന്നും കിഴക്കേക്കടയിൽ നിന്നും പോലീസ് എത്തി കൂടുതൽ മുൻകരുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി .
ചിറ്റുമല ചിറയിൽ നിന്നും കാഞ്ഞിരക്കോട് സിറാമിക്സ് ഫാക്ടറിയിലേക്ക് വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്ന മണ്ണിനടിയിലെ വൻ പൈപ്പുകൾക്ക് നാശം സംഭവിച്ച് മണ്ണ് താഴ്ന്നതാകാം എന്നാണ് നാട്ടുകാർ കരുതുന്നത്.
റോഡ് ഗതാഗതം അപകടകരമാകാതിരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ താത്കാലികമായ മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.