സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധസമരം നടത്തി
1337351
Friday, September 22, 2023 12:58 AM IST
കൊട്ടാരക്കര: കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നയങ്ങൾക്കും മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ ഉയർത്തുന്ന ഭീഷണിക്കുമെതിരെ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകാരികളും സഹകരണസംഘം ജീവനക്കാരും കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ അംഗം ആർ .പ്രേമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി ജി .ആർ .രാജീവൻ സ്വാഗതം പറഞ്ഞു.
സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് .വിക്രമൻ, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി .കെ .ജോൺസൻ, സിഐടിയു ജില്ല വൈസ് പ്രസിഡന്റ് സി. മുകേഷ്, സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ. എസ്. ഷാജി, കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ. സി .അനിൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ .അഭിലാഷ്, കെ സി ഇ യു (സിഐടിയു) ജില്ലാ സെക്രട്ടറി എം .എസ്. ശ്രീകുമാർ, കെ സി ഇ സി സംസ്ഥാന കമ്മിറ്റിയംഗം ജി എസ് .പ്രിജിലാൽ, സർക്കിൾ സഹകരണ യൂണിയൻ അംഗം ജി .രാജു, സഹകരണസംഘം പ്രസിഡന്റുുമാരായ വി .പി പ.്രശാന്ത്, ജി. ത്യാഗരാജൻ, എം സി .ബിനുകുമാർ, എൻ .ദേവരാജൻ, എൽ. സരള, അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.