ട്രെയി​ന്‍ യാ​ത്രാ​സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്ക​ണം: മ​ന്ത്രി
Tuesday, September 19, 2023 11:53 PM IST
കൊ​ല്ലം:ചെ​ങ്കോ​ട്ട പാ​ത​യി​ലെ ട്രെ​യി​ന്‍ യാ​ത്രാ​ക്ര​മീ​ക​ര​ണം യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍ .ബാ​ല​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് മ​ന്ത്രി ക​ത്തും ന​ല്‍​കി.
ചെ​ങ്കോ​ട്ട-​പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ നി​ല​വി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം.

റ​ദ്ദാ​ക്കി​യ 06659/06660 ന​മ്പ​ര്‍ ട്രെ​യി​ന്‍ പു​ന​സ്ഥാ​പി​ക്കു​ക​യും വേ​ണം. യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം നി​ശ്ച​യി​ക്ക​ണം. മ​യി​ലാ​ടു​തു​റൈ-​ചെ​ങ്കോ​ട്ട എ​ക്‌​സ്പ്ര​സ് കൊ​ല്ലം വ​രെ​യാ​ക്ക​ണം.

തി​രു​നെ​ല്‍​വേ​ലി മാം​ഗ​ളൂ​ര്‍ സ്‌​പെഷല്‍ പ്ര​തി​വാ​ര ട്രെ​യി​ന്‍ തു​ട​ങ്ങു​ക​യും​വേ​ണം. 16102 കൊ​ല്ലം ചെ​ന്നൈ എ​ഗ്മൂ​ര്‍, 16729 മ​ധു​രൈ-​പു​ന​ലൂ​ര്‍ തീ​വ​ണ്ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥ​മാ​ക്ക​ണം.

ശ​ബ​രി​മ​ല സ്‌​പെ​ഷല്‍ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ന്ത്രി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ന​ല്‍​കി​യ പ​രാ​തി​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ക​ത്തു ന​ല്‍​കി​യ​ത്.