കെഎസ്കെറ്റിയു കിഴക്കേകല്ലട വില്ലേജ് സമ്മേളനം
1336580
Monday, September 18, 2023 11:43 PM IST
കുണ്ടറ: കെഎസ് കെറ്റിയൂ കിഴക്കേ കല്ലട വില്ലേജ് സമ്മേളനം യൂണിയൻ ഏരിയാ സെക്രട്ടറി പി.ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയശ്രീ ദേവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജെ.കമലാസനൻ, ഏരിയാ പ്രസിഡന്റ് എൽ. അനിൽ, സിപിഎം കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ, സാബു എസ്, എസ്.സജിലാൽ, എൻ.വിജയൻ, എം.മധുസൂദനൻ, കെ.ഐ ജോർജ്, കമലാസനൻ, ഷീല ബൈജുഎന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ഐ.ജോർജ് (പ്രസിഡന്റ്) ജയശ്രീ ദേവ്, എൻ.ദിവാകരൻ (വൈസ് പ്രസിഡന്റുമാർ), ജെ.കമലാസനൻ (സെക്രട്ടറി) എൻ.മണിക്കുട്ടൻ, ജഗദമ്മ കെ (ജോയിന്റ് സെക്രട്ടറിമാർ), ശശിധരൻ എസ് (ട്രഷറർ) കെ.പി.മന്മദൻ നായർ, സദാശിവൻ കെ.( എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരെഞ്ഞടുത്തു.