വെട്ടിക്കവല കമുകിൻകോട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1336579
Monday, September 18, 2023 11:43 PM IST
കൊട്ടാരക്കര : വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ കമുകിൻകോട് വാർഡിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച മൂലംകുഴി 49-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ബി ഗണേഷ്കുമാർ എംഎൽഎ നിർവഹിച്ചു.
വാർഡ് മെമ്പർ ഉഷാപ്രസാദ് അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ അനിമോൾ, വാർഡ് മെമ്പർമാരായ അനിമോൻ കോശി, രാമചന്ദ്രൻ പിള്ള, ഷാനവാസ്ഖാൻ, എം. രതീഷ്, കുഞ്ഞുമോൾ രാജൻ, ആശ ബാബു, ഉമ്മന്നൂർ ഗ്രാമപഞ്ചായത്തംഗം അജിത, വെട്ടിക്കവല, സൂപ്പർ വൈസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.