ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
1336574
Monday, September 18, 2023 11:43 PM IST
അഞ്ചല്‍ : ഭാര്യയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പത്തനാപുരം പൂങ്കുളഞ്ഞി കാടശേരി വീട്ടിൽ രവിയാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പതോടെ ഭാര്യാ വീടായ ഏരൂര്‍ വിളക്കുപാറയില്‍ വച്ചാണ് ഭാര്യ മഞ്ജുവിനെ രവി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏറെനാളായി മഞ്ജുവും രവിയും തമ്മില്‍ പിണക്കത്തിലായിരുന്നു. അടുത്തിടെ മക്കളുടെ ആവശ്യപ്രകാരം ഇരുവരും വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് സംശയത്തിന്റെ പേരില്‍ രവി മഞ്ജുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ആയൂര്‍ കല്ലുമലയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. പിടിയിലായ രവി മുമ്പും കൊലപാതക കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച ആളാണ്.
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു താജുദീൻ, ആദർശ് മോഹൻ, അനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.