വിദ്യാലയ പരിസരത്തെ ലഹരി വ്യാപനം തടയണം കെ സി ബി സി
1301760
Sunday, June 11, 2023 3:23 AM IST
കൊല്ലം: തലമുറകളെ സർവനാശത്തിലേക്ക് നയിച്ചുകൊണ്ട ് വിദ്യാലയ പരിസരങ്ങളിൽ വ്യാപകമായിരിക്കുന്ന ലഹരിക്കടത്ത് തടയുന്നതിന് കർശനമായ നിലപാടുകളും നടപടികളും സ്വീകരിക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിരവധി വിദ്യാലയങ്ങൾ ഗുരുതരമായ ലഹരി ഭീഷണിയുടെ നിഴിലിലാണെന്ന റിപ്പോർട്ടുകൾ അശങ്കാജനകമാണെന്നും ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങളെ നിർദാക്ഷണ്യം അടിച്ചമർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പോലീസിനെ ആക്രമിക്കാനും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതരത്തിലേക്കും ലഹരിമാഫിയ വളർച്ചപ്രാപിച്ചത് അധികാര സംവിധാനങ്ങളുടെ അനാസ്ഥയും നിസംഗതയുകൊണ്ട ാണെന്ന് യോഗം ആരോപിച്ചു.
നാമമാത്രമായ ബോധവൽക്കരണത്തിന് ഉപരിയായി വിദ്യാലയങ്ങളിലെ ലഹരി വ്യാപനം നിരോധിക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി വിപത്തിനെതിരെ പുതുതലമുറക്ക് ബോധ്യങ്ങൾ നൽകുന്നതിനായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂണ്‍ 26 ലഹരിവിമുക്ത കാന്പസ് ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
രൂപതാ ഡയറക്ടർ ഫാ. ടി. ജെ ആന്റണി അധ്യക്ഷതവഹിച്ചു. സമിതി രൂപതാ പ്രസഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി ഏ.ജെ ഡിക്രൂസ്, എം.എഫ് ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, അഡ്വ ഇ എമേഴ്സണ്‍, ബിനു മൂതാക്കര, മേഴ്സി യേശുദാസ്, ബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.