പനയത്ത് ഹരിതകര്‍മസേന ഓഫീസ് തുറന്നു
1301755
Sunday, June 11, 2023 3:18 AM IST
കുണ്ടറ :പനയം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയ്ക്ക് വേണ്ടി കൊല്ലം കോര്പറേഷന് ആഗ്ലോമേറേഷന് ഫണ്ട് വകയിരുത്തി നിര്‍മിച്ച എം സി എഫ് സമുചയത്തിലെ ഹരിതകര്‍മസേന ഓഫീസിന്റെ ഉദ്ഘാടനവും പുതിയ രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ യു .പവിത്ര നിര്‍വഹിച്ചു.
കമ്പ്യൂട്ടര്‍ പ്രിന്റര്‍, ഇന്റര്‍നെറ്റ് കണക്ഷന്, ടെലിഫോണ്‍, സ്റ്റോര്‍ റൂം, ഡ്രസിംഗ് റൂം, സി സി ടി വി ക്യാമറ തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെയാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ രാജശേഖരന്, വൈസ് പ്രസിഡന്റ് ജിജി രമേശ്, സെക്രട്ടറി, ടി എഫ് ജോസഫ്, സിഡ്സ് ചെയര്‍പേഴ്സണ്‍ ആശാകുമാരി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.