കൊട്ടാരക്കരയിൽ മെറിറ്റ് അവാര്‍ഡ് വിതരണം 25 ന് -
1301406
Friday, June 9, 2023 11:07 PM IST
കൊട്ടാരക്കര:എസ് എസ് എല്‍ സി , പ്ലസ് ടു, വി എച്ച് എസ് ഇ പരിക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ വിഭാഗത്തില്‍ ഉന്നതവിജയം നേടിയവര്‍, വിവിധ സര്‍വകാലാശാല പരീക്ഷകളില്‍ റാങ്ക് നേടിയവര്‍, കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിവിധ സര്‍വകലാശാലകളില്‍ നിന്നും പി എച്ച് ഡി നേടിയവര്‍ എന്നിവരെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അനുമോദിക്കുന്നു.
25 ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ്മാ ജൂബിലി മന്ദിരത്തിലാണ് അനുമോദന ചടങ്ങ്. നിയോജകമണ്ഡലത്തില്‍പ്പെട്ട സ്കൂളുകളിലെ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളില്‍ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകര്‍ ബന്ധപ്പെട്ട ബി ആര് സി കളിലും നിയോജക മണ്ഡലത്തില്പ്പെട്ടവരും എന്നാല്‍ നിയോജകമണ്ഡലത്തിന് പുറത്തെ സ്കൂളുകളില്‍ പഠിച്ച യോഗ്യരായ വിദ്യാര്‍ത്ഥികള്‍, സിബിഎസ്ഇ വിഭാഗം, സര്‍വ്വകലാശാല റാങ്ക് ജേതാക്കള്‍, പിഎച്ച്ഡി ബിരുദധാരികള്‍ എന്നിവര്‍ അവരുടെ വിശദാംശങ്ങള്‍ ധനകാര്യമന്ത്രിയുടെ കൊട്ടാരക്കര ഓഫീസിലും നല്‍കേണ്ടതാണ്.
വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ട അവസാന തീയതി 15 ആണ്