പരിസ്ഥിതി ദിനാചരണം നടത്തി
1301404
Friday, June 9, 2023 11:07 PM IST
കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടന്നു. അഡീഷണൽ ജില്ലാ ജഡ്ജ് ജയകൃഷ്ണൻ .ആർ (എസ് സി എസ് ടി കോടതി സ്പെഷൽ ജഡ്ജ് കൊട്ടാരക്കര) ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർഥികൾ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സമൂഹത്തിനും നാടിനും ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
വൃക്ഷ തൈ നടീൽ ഉദ്ഘാടനം സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ നിർവഹിച്ചു. താലൂക്ക് ലീഗൽ കമ്മിറ്റി റിസോഴ്സ് പേഴ്സൺ സതീഷ് ചന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ , അധ്യാപകരായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സനൽകുമാർ വി പി എന്നിവർ പ്രസംഗിച്ചു.