കാ​ട​ന്‍​മൂ​ല - കൊ​ച്ചു തു​രു​ത്ത് പാ​ലം യാ​ഥാ​ര്‍​ഥ്യമാ​കു​ന്നു
Friday, June 9, 2023 11:07 PM IST
ച​വ​റ : തെ​ക്കും​ഭാ​ഗം കാ​ട​ന്‍​മൂ​ല - കൊ​ച്ചു​തു​രു​ത്ത് പാ​ലം യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്നു.​കാ​ട​ന്‍​മൂ​ല-​കൊ​ച്ചു​തു​രു​ത്ത് പാ​ല​ത്തി​ന് 14 കോ​ടി 33 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യി.
പത്ത് കോ​ടി​ക്ക് ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് ന​ല്‍​കി​യ ഭ​ര​ണാ​നു​മ​തി ഇ​പ്പോ​ള്‍ പു​ന: പ​രി​ശോ​ധി​ച്ചാ​ണ് പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് 14.33 കോ​ടി​രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​തി​നു​പു​റ​മേ കൊ​ച്ചു​തു​രു​ത്തി​ല്‍ നി​ന്നും ച​വ​റ കു​രി​ശും​മൂ​ട്ടി​ലേ​ക്കു​ള്ള പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​തി​യിയാ​ണ്. കാ​ട​ന്‍​മൂ​ല-​കു​രി​ശും മൂ​ട് പാ​ലം കൂ​ടി യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​മ്പോ​ള്‍ നീ​ണ്ട​ക​ര​യി​ല്‍ നി​ന്നും ദേ​ശീ​യ പാ​ത​യി​ലൂ​ടെ സ​മാ​ന്ത​ര​മാ​യി ച​വ​റ​യി​ലെ​ത്തു​ക​യും ചെ​യ്യാം.

ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച് എ​സ് എ​സ് മു​ക്ക​ത്തോ​ട് യു ​പി എ​സ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​തു​മൂ​ലം സൗ​ക​ര്യം എ​ളു​പ്പ​മാ​കും.