ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്ക്ക് സബ്സിഡി
1301156
Thursday, June 8, 2023 11:25 PM IST
കൊല്ലം:ഭക്ഷ്യസംസ്കരണം മേഖലയിലെ ചെറു സംരംഭങ്ങള് വിപുലീകരിക്കുന്നതിനും പുതിയ സ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പിലാക്കുന്ന പി എം എഫ് എം ഇ പദ്ധതിയില് അപേക്ഷ ക്ഷണിച്ചു. ഇതു പ്രകാരം പുതിയ സംരംഭങ്ങള് ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റുകള് വിപുലീകരിക്കുന്നതിനും വായ്പയും സബ്സിഡിയും ലഭിക്കും.
35ശതമാനം പരമാവധി 10 ലക്ഷം രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയില് 10ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി തുക ബാങ്ക് വായ്പയുമാണ്. ഒരു ജില്ല ഒരു ഉല്പ്പന്നം എന്ന ആശയത്തില് ഓരോ ജില്ലയ്ക്കും ഒരു കാര്ഷികോത്പന്നം തെരഞ്ഞെടുത്ത് വികസിപ്പിക്കാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. മരച്ചീനിയും മറ്റു കിഴങ്ങു വിളകളുമാണ് കൊല്ലം ജില്ലയുടെ ഉത്പന്നം. വ്യക്തിഗത യൂണിറ്റുകള്ക്ക് പുറമേ പാര്ട്ണര്ഷിപ്പ് സ്വയം സഹായ സംഘങ്ങള് സഹകരണ സംഘങ്ങള് ഫാര്മര് പ്രൊഡ്യൂസര് കമ്പനികള് എന്നിവയ്ക്കും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവര് ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ് 0474 2748395,9747947559, 9446108519.