പട്ടികജാതി പ്രൊമോട്ടര്‍ പ്രായപരിധി പുതുക്കി നിശ്ചിയിച്ചു
1301149
Thursday, June 8, 2023 11:21 PM IST
കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 18-40 വയസായി പുതുക്കി നിശ്ചയിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും കുറഞ്ഞത് പ്ലസ്ടു/തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാകണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി/കോര്പ്പറേഷന് എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 20ന് വൈകുന്നേരം അഞ്ചിനകം അതത് ബ്ലോക്ക്/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ ലഭ്യമാക്കണം.
മുമ്പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷ ഫോം ലഭിക്കും ഫോണ്‍: 0474 2794996.