വെണ്ടാർ സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
1300901
Wednesday, June 7, 2023 11:45 PM IST
കൊട്ടാരക്കര : വെണ്ടാർ വിദ്യാധിരാജ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്്കൂളിൽ വി എച്ച് എസ് ഇ വിഭാഗം കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ തൊഴിൽ അധിഷ്ടിത പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ നടന്നു.
ജില്ല പഞ്ചായത്ത് അംഗം ആർ രശ്മി ഉദ്്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് മടത്തിനാപ്പുഴ അജയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗൗതം കൃഷ്ണ സന്ദേശം നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. എ.സജിമോൻ , വിജയ് കുമാർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ റ്റി രാജേഷ്, ഹെഡ്മിസ്ട്രസ്സ് ശ്രീജ, ജെ മഞ്ചു എന്നിവർ പ്രസംഗിച്ചു.