പരിസ്ഥിതി ദിനാചരണം നടത്തി
1300609
Tuesday, June 6, 2023 10:53 PM IST
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ഡേ കെയർ സെന്ററിൽ പരിസ്ഥിതി ദിനാചരണം നടത്തി. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, വാർഡ് മെന്പർ ആർ.കലാദേവി, എഡിഎസ് ചെയർപേഴ്സൺ ദർശന, അധ്യാപകരായ വി.കെ സിന്ധു, സജിത, മായ എന്നിവർ പങ്കെടുത്തു.
നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
ചവറ: പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷനെ ഉടൻ അറസ്റ്റ് ചെയ്യുക, കായിക താരങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ കള്ള കേസുകൾ പിൻവലിക്കുക, പ്രധാന മന്ത്രി കായിക താരങ്ങളോട് മാപ്പ് പറയുക തുടങ്ങി വിവിധ മുദ്രാവാക്യം ഉയർത്തിയാണ് ചവറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്തമായി തേവലക്കര ചേനങ്കര മുക്കിൽ നിന്നും ആരംഭിച്ച മാർച്ച് പന്മന പുത്തൻ ചന്തയിൽ സമാപിച്ചു. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് റ്റി ആർ ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. സമാപന യോഗം സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി രതീഷ്, പ്രസിഡന്റ് എൽ ലോയിഡ്, ലിദിൻ, നിസാർ മുള്ളിക്കാല, ശ്രീരാജ്, സൂരജ്, നിധിൻ ബാബു, അനന്തു എന്നിവർ പ്രസംഗിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം:വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ - സംസ്കൃതം (കാറ്റഗറി നമ്പര്‍: 614/2021) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.