ഗ്രാമപഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും വീട്കയറി ആക്രമിച്ചു
1300607
Tuesday, June 6, 2023 10:53 PM IST
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗം സജിന നജീമിനെയും മുൻ പഞ്ചായത്തംഗമായ ഭർത്താവ് നജീമിനെയും വീടുകയറി ആക്രമിച്ചതായി പരാതി.
വീടിന് മുന്നിൽകഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം സാമൂഹിക വിരുദ്ധർ മദ്യപിക്കുകയും ബഹളം വക്കുകയും ചെയ്തപ്പോൾ ഗ്രാമ പഞ്ചായത്തംഗം സജിന നജീമും ഭർത്താവായ മുൻ ഗ്രാമ പഞ്ചായത്ത് അംഗം നജീമും എത്തി ഇവിടെ ഇരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം. ഇരുവരെയും വീട്ടിലെ ജോലിക്കാരനെയും ആക്രമിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോൾ ബഹളം വച്ച് കല്ലെറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
പ്രദേശത്ത് സ്ഥിരമായി ചിലർ മദ്യപിച്ചും മറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ഇതേ തുടർന്ന് പ്രദേശത്തെ ജനജീവിതം വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്ത് അംഗത്തെയും കുടുംബത്തെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.