കാർമൽ ഗിരി സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
1300403
Monday, June 5, 2023 11:32 PM IST
ഭാരതീപുരം: കാർമൽ ഗിരി സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2021- 22 സംസ്ഥാന കേരള ബാങ്ക് കർഷക അവാർഡ് നേടിയ മിസ്റ്റർ ബി.രാജീവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കുറ്റിയിൽ, സ്കൂൾ പ്രിൻസിപ്പാൾ ഷാലി സേവ്യർ, കർഷക അവാർഡ് ജേതാവ് ബി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊല്ലം: ബിസില്‍ ട്രെയിനിങ് ഡിവിഷനില്‍ രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.