ചവറ : കോയിവിള അയ്യൻക്കോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മിനി സ്റ്റേഡിയം നിർമാണ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സോമൻ അധ്യക്ഷനാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, പിടിഎ -എസ് എം സി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ലൈബ്രറി കൗൺസിൽ ക്ലാസ് സംഘടിപ്പിച്ചു
കുണ്ടറ: ലൈബ്രറി കൗൺസിൽ കിഴക്കേകല്ലട മൺട്രോതുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ എസ്എസ് എൽ സി ക്കും പ്ലസ് ടു വിനും ശേഷം തുടർ പഠനംഎങ്ങനെ തെരെഞ്ഞടുക്കാം- ദിശ. 2023 എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു .കെ.പി.ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽകൊല്ലം താലൂക്ക് ജോയിന്റ്് സെക്രട്ടറി ജി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.