ഡോ.ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റരുതെന്ന ആവശ്യം ശക്തമായി
1300156
Sunday, June 4, 2023 11:37 PM IST
കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റരുതെന്ന ആവശ്യമുയർത്തി കൂടുതൽ സംഘടനാ നേതാക്കൾ രംഗത്ത്. ഡോക്ടറുടെ സ്ഥലം മാറ്റം ദുരുദ്ദേശ്യപരമാണെന്നും സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഡോ. ഉണ്ണികൃഷ്ണനെസ്ഥലം മാറ്റരുതെന്ന് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ്( കെ റ്റി യു സി ) ജില്ലാ പ്രസിഡന്റ് അരുൺ അലക്സ് ആവശ്യപ്പെട്ടു. ഡോക്ടറെ മാറ്റുന്നത് ജനദ്രോഹമാണെന്നും ഉത്തരവ് പിൻവലിക്കണoമെന്നുംഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗം മിനീഷ്യസ് ബർണാഡ് ആവശ്യപ്പെട്ടു.
എസ്ബിഐ ഭവനവായ്പ മേള
ഇന്നു മുതൽ
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ത്രിദിന ഭവന വായ്പ മേളകൾ സംഘടിപ്പിക്കുന്നു.
പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ബിഷപ് ജെറോം നഗർ, സിവിൽസ്റ്റേഷൻ, കടവൂർ, കിളികൊല്ലൂർ, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ ശാഖകളിലാണ് മേളകൾ സംഘടിപ്പിക്കുന്നത്. മറ്റു ബാങ്കുകളിൽ നിന്ന്, ഏറ്റവും കുറഞ്ഞ നിരക്കിൽ അനായാസം ഹോം ലോൺ ഏറ്റെടുക്കാനും പുതിയ ലോണുകൾ ദ്രുതഗതിയിൽ അനുവദിക്കുന്നതിനും മേളയിൽ സൗകര്യം ഉണ്ട്.
മേളകൾ ബുധനാഴ്ച സമാപിക്കും. മേളയിൽ പങ്കെടുത്തു പരമാവധി സൗകര്യങ്ങൾ വിനിയോഗിക്കണമെന്നു റീജണൽ മാനേജർ എം.മനോജ്കുമാർ അഭ്യർഥിച്ചു.