കാവ്യ കലാസാഹിതി സാഹിത്യ പുരസ്കാരം ഡോ.ഏബ്രഹാം കരിക്കത്തിന് സമ്മാനിച്ചു
1300155
Sunday, June 4, 2023 11:37 PM IST
കൊട്ടാരക്കര : കേരള കാവ്യ കലാസാഹിതി അന്തരിച്ച നോവലിസ്റ്റ് കൊട്ടാരക്കര സുധർമയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഏബ്രഹാം കരിക്കത്തിന് സമ്മാനിച്ചു.
കാവ്യ കലാസാഹിതി പ്രസിഡന്റ് പ്രഫ.ജോൺ കുരാക്കാർ സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം സദാശിവൻ അധ്യക്ഷത വഹിച്ചു. ഡോ.വെള്ളിമൺ നെൽസൺ, കെ.ഒ.രാജുക്കുട്ടി, ഫാ.സാജൻ തോമസ്, ഫാ.അലക്സ് പി സക്കറിയ, ഫാ.ജോസഫ് മാത്യു, സൂര്യദേവ്, ചന്ദ്രമോഹൻ, കുടവട്ടൂർ വിശ്വൻ, സാജൻ കോശി, സുരേഷ്കുമാർ, ഡോ.മുരളീധരൻ നായർ, ഡോ.മഞ്ജു കുരാക്കാർ, മംഗലം ബാബു, വിശ്വനാഥൻ വെട്ടിക്കവല എന്നിവർ പ്രസംഗിച്ചു.
ഡോ.ഏബ്രഹാം കരിക്കം രചിച്ച മസൂറിയിൽ ഒരു മഞ്ഞുകാലം എന്ന നോവലിനാണ് അവാർഡ് കരസ്ഥമാക്കാനായത്. ആറു നോവലുകൾ ഉൾപ്പെടെ 20 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ.ഏബ്രഹാം കരിക്കം തിരുവല്ല മാർത്തോമ്മാ കോളേജ് റിട്ട. പ്രിൻസിപ്പലാണ്.