വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്
1299526
Friday, June 2, 2023 11:23 PM IST
ചാത്തന്നൂർ : ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ ഒഴിവുള്ള എൻ വി ടി ഓൺട്രപ്രെണർഷിപ് ഡെവലപ്പ്മെന്റ് (കൺസോളിഡേറ്റഡ് പേ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത എം. കോം, ബി എഡ്, സെറ്റ്. താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഇടത്തറ : മുഹമ്മദൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ് ടി മലയാളം, എച്ച്എസ്എസ്ടി ജൂനിയർ കണക്ക് എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചവറ : നീണ്ടകര പുത്തൻതുറ ഗവ.അരയ സേവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 11ന് സ്കൂളിൽ നടത്തപ്പെടും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .