ചവറ: പിഎം കിസാൻ പദ്ധതിയിൽ ചവറ കൃഷിഭവൻ പരിധിയിൽ ഇതുവരെ ഇകെവൈസി, ലാൻഡ് സീഡിംഗ്, ആധാർ ലിങ്കിംഗ് തുടങ്ങിയവ ചെയ്യാത്ത കർഷകർക്കായി ഇന്ന് രാവിലെ 10 മുതൽ പിഎം കിസാൻ കാമ്പയിൻ ചവറ കൃഷി ഓഫീസ് ഹാളിൽ നടക്കും.
ആധാർ കാർഡ്, വസ്തു കരം അടച്ച രസീത്, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള ഫോൺ, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി എത്തിച്ചേരണമെന്ന് ചവറ കൃഷി ഓഫീസർ പ്രീജ ബാലൻ അറിയിച്ചു.