മയക്കുമരുന്നുമായി യുവാവ് പിടിയില്‍
1297886
Sunday, May 28, 2023 2:56 AM IST
അഞ്ചല്‍ : കഞ്ചാവും എംഡിഎംഎയും അടക്കമുള്ള മയക്കുമരുന്നുമായി യുവാവിനെ കടയ്ക്കല്‍ പോലീസ് പിടികൂടി. കടയ്ക്കല്‍ നെടുവേലി സ്വദേശി രാഹുല്‍ (29) ആണ് പിടിയിലായത്. കടയ്ക്കല്‍ പ്രദേശങ്ങളിലും പരിസരങ്ങളിലും ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നവരില്‍ പ്രധാനിയാണ് രാഹുല്‍ എന്ന് കടയ്ക്കല്‍ പോലീസ് പറയുന്നു. ബംഗല്ലൂരില്‍ നിന്നും ബസിലും ട്രയിനിലുമായി എത്തിക്കുന്ന കഞ്ചാവും എംഡിഎംഎയും ആവശ്യക്കാരില്‍ എത്തിക്കുന്ന രാഹുലിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
വിദ്യാര്‍ഥികളാണ് ഇയാളുടെ ഇടപാടുകാരില്‍ ഏറെയും. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ടുഗ്രാമോളം എംഡിഎംഎയും കാല്‍ക്കിലോയോളം കഞ്ചാവും പോലീസ് കണ്ടെത്തി. വിവിധ ഇടങ്ങളില്‍ ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി പോലീസിന് സംശയം ഉണ്ട്.
കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇയാളുടെ ഇടപാടുകാരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും കടയ്ക്കല്‍ എസ്.ഐ ജോതിഷ് ചിറവൂര്‍ പറഞ്ഞു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു