പുത്തയം അങ്കണവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമായി
1297883
Sunday, May 28, 2023 2:51 AM IST
അഞ്ചല്‍ : സ്വന്തം കെട്ടിടത്തില്‍ അങ്കണവാടി എന്ന വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം കുറിച്ചിരിക്കുകയാണ് അലയമണ്‍ പഞ്ചായത്തിലെ പുത്തയം അങ്കണവാടി.
പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ അങ്കണവാടി പുത്തയത്ത് നിര്‍മിച്ചത്. വൈസ് പ്രസിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് അസീന മനാഫ് അങ്കണവാടി നാടിന് സമര്‍പ്പിച്ചു. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് പഞ്ചായത്തിലെ അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്ന് അസീന മനാഫ് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം മുരളി, ഗീതാ കുമാരി, മിനി ദാനിയേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി, ജേക്കബ് മാത്യു, ബിന്ദു ലേഖ, പഞ്ചായത്ത് സെക്രട്ടറി, പൊതുപ്രവര്‍ത്തകര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മഞ്ചു തുടങ്ങിയവര്‍ പ്രസംഗിച്ചു.