അനുസ്മരണം സംഘടിപ്പിച്ചു
1297882
Sunday, May 28, 2023 2:51 AM IST
ചവറ: കെപിസിസി സംസ്ക്കാര സാഹിതി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. വന്ദനാ ദാസ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
നീണ്ടകര ഗവ: താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ വന്ദനാ ദാസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ക്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ എമേഴ്സൺ ചടങ്ങിൽ അധ്യക്ഷനായി.
കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ ജോസ് വിമൽരാജ്, ചവറ മണ്ഡലം പ്രസിഡന്റ് പുഷപരാജ്, സാഹിതി കൺവീനർ റോയി ആസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.