ഫെസ്ക കലോത്സവം ഇന്ന്
1297877
Sunday, May 28, 2023 2:51 AM IST
കൊല്ലം: ഫിനാൻഷ്യൽ എന്റർപ്രൈസസ് സ്റ്റാഫ് കൾച്ചറൽ ഓർഗനൈസേഷൻ കൊല്ലം അർബൻ റീജിയൻ കലോത്സവം ഇന്ന് കൊല്ലം ജവഹർ ബാലഭവനിൽ നടക്കും. രാവിലെ 9.30 ന് സിനിമാ സംവിധായിക വിധു വിൻസന്റ് ഉദ്ഘാടനം ചെയ്യും. കൊല്ലം അർബൻ പ്രസിഡന്റ്് രാജ്മോഹൻ അധ്യക്ഷത വഹിക്കും. പ്രഫ. വസന്തകുമാർ സാംബശിവൻ മുഖ്യാതിഥിയായിരിക്കും.
ജെ.സിബി, ഉണ്ണികൃഷ്ണ പിള്ള, എസ്.രഘു, എസ്.ഷീന, എം.സി.റോയി, സി.ജോസ്, എൻ. അനിൽ കുമാർ എന്നിവർ പ്രസംഗിക്കും.
തുടർന്ന് ജീവനക്കാരുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. കെഎസ്എഫ്ഇയുടെ 40 ശാഖകളിൽ നിന്നും എസ്ടിഡി ആർആർ, റീജണൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം 600-ൽ അധികം പേർ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് സമ്മാനദാനം.