മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
1282972
Friday, March 31, 2023 11:23 PM IST
കുണ്ടറ: പനയം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ഒന്നു മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് തടികൊണ്ട് നിർമിച്ച ഫർണിച്ചറുകൾ വിതരണം ചെയ്തത്. ഗവൺമെന്റ് അംഗീകൃത ഏജൻസിയായ സിഡ്കോ ആണ് ഫർണിച്ചറുകൾ നിർമിച്ചത്.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി ഗുണഭോക്താക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി രമേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ഷീലാകുമാരി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി, സിഡിഎസ് ചെയർപേഴ്സൺ ആശ, സെക്രട്ടറി ജോസഫ്, കുണ്ടറ മത്സ്യ ഭവൻ ഫിഷറീസ് ഓഫീസർ നിഷ, ഗീവർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.