വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്
1282966
Friday, March 31, 2023 11:23 PM IST
കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വനപാലകര്‍, പോലീസ്, വോളണ്ടിയര്‍മാര്‍, നാട്ടുകാര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം. ഡിഎഫ്ഒയ്ക്കാണ് ഏകോപന ചുമതല. തോട്ടം മേഖലയില്‍ ഭീതിപരത്തിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും അകറ്റിയതായും കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചെന്നും തെന്മല ഡിഎഫ്ഒ അനില്‍ ആന്റണി അറിയിച്ചു.
പോഷൻ അഭിയാൻ
ബോധവത്ക്കരണം
ചാത്തന്നൂർ :പോഷൻ അഭിയാൻ-പോഷൻ പക്വഡ പരിപാടിയുടെ ഭാഗമായി ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾക്ക് വേണ്ടിയുള്ള "പോഷൻ പഞ്ചായത്ത് ബോധവത്കരണ പരിപാടി" സംഘടിപ്പിച്ചു.
പ്രസിഡന്റ് റ്റി. ദിജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഷൈനി ജോയ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ലീലാമ്മ ചാക്കോ, മഹേശ്വരി, പ്രമോദ്, ഐസിഡി എസ് സൂപ്പർവൈസർ ഷീബ എന്നിവർ പ്രസംഗിച്ചു. ഡോ. അഞ്ജിത കൃഷ്ണ പരിശീലന ക്ലാസ് നയിച്ചു.