ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
1282857
Friday, March 31, 2023 1:46 AM IST
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനു സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പരവൂർ കുറുമണ്ടൽ അനശ്വരയിൽ മോഹനൻ എസ്. ഉണ്ണിത്താൻ(73) ആണ് മരിച്ചത്. പരവൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആശാലത. മക്കൾ : അനുമോഹൻ ,അശ്വതി മോഹൻ. മരുമക്കൾ : മനോജ്. ടി. നായർ , അവിനാശ് കൃഷ്ണൻ.