പന്മന : പന്മന ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനവും വലിച്ചെറിയൽ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റേയും ഭാഗമായി ആരോഗ്യ സേനക്കുള്ള പരിശീലനം നടത്തി.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൊച്ചറ്റയിൽ റഷീന ചടങ്ങിൽ അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, ശുചിത്വമിഷൻ കോർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, പന്മന ബാലകൃഷ്ണൻ, മല്ലയിൽ സമദ്, രാജീവ് കുഞ്ഞുമണി, ശ്രീകല, ഹൻസിയ, സുകന്യ, ഷംനാ റാഫി , എച്ച് ഐ ഗിരീഷ്എന്നിവർ പ്രസംഗിച്ചു .