ചവറ ബിസി ലൈബ്രറി ആൻഡ് ക്രീയേറ്റീവ് സെന്റർ വാർഷികാഘോഷങ്ങൾ ഇന്നുമുതൽ
1282660
Thursday, March 30, 2023 11:03 PM IST
ചവറ: ബിസി ലൈബ്രറി ആൻഡ് ക്രിയേറ്റീവ് സെന്ററിന്റെ മൂന്നാമത് വാർഷിക ആഘോഷങ്ങൾ ഇന്ന് മുതൽ എട്ടുവരെ നടക്കും.
ഇന്ന് മുതൽ രണ്ടുവരെ നടക്കുന്ന അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിക്കും.
സംസ്ഥാന, ജില്ല,പ്രാദേശിക, ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
മൂന്നിനും നാലിനും ചവറയുടെ സാംസ്കാരിക,വ്യവസായിക പൈതൃകങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുന്ന ദ്വി ദിന ശില്പ ശാലയും, പഠന യാത്രയും ഉണ്ടായിരിക്കും.
ഏഴിന് വൈകുന്നേരം ആറിന് യുവ മെന്റലിസ്റ്റ് പ്രണവ് ലിജുവിന്റെ മെന്റലിസം ഷോയും, ബി സി ക്രീയേറ്റീവ് സെന്ററിലെ കുട്ടികളുടെയും ലൈബ്രറി കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറും.
എട്ടിനു വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ . ദിവ്യ. എസ് അയ്യർ, കവി മുരുകൻ കാട്ടാക്കട, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, തിരക്കഥകൃത്ത് നിധിഷ്. ജി എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ ചവറ എ ബാലചന്ദ്രൻ സ്മൃതി കവിതാ അവാർഡ് വിതരണം ഉണ്ടാകും. സമ്മേളനത്തിനുശേഷം തിരസ്കൃതന്റെ സാക്ഷ്യപത്രം ' ഏക പാത്ര നാടകം അരങ്ങേറും.