ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം
1282651
Thursday, March 30, 2023 11:00 PM IST
കൊല്ലം: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സജു നിര്‍ഹിച്ചു.
എല്‍ ഇ ഡി ക്ലിനിക്ക് ഉദ്ഘാടനം ജില്ലാ ശുചിത്വ മിഷന് കോ ഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണനും ബദല്‍ ഉത്പന്ന വിപണനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജയും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പദ്ധതികളുടെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. എല്‍ഇഡി ക്ലിനിക്കിലൂടെ എല്‍ ഇഡി ബള്‍ബുകളുടെ ശേഖരണവും സംസ്കരണവും നടത്തുകയാണ് ലക്ഷ്യം.
ഹരിതകര്‍മസേനയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ബദല്‍ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ആരംഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി സി രാജി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ എം അബ്ദുള്‍ ലത്തീഫ്, ഷീജാ ബീഗം, എന്‍ ഷീജ, സെക്രട്ടറി ഡെമാസ്റ്റന്‍ എന്നിവര്‍ പങ്കെടുത്തു.