ഡിവൈഎഫ്ഐ രണസ്മരണ സംഘടിപ്പിച്ചു
1280945
Saturday, March 25, 2023 11:12 PM IST
ചാത്തന്നൂർ: ഭഗത് സിംഗ്, രാജ്ഗുരു, സുഖ് ദേവ് രക്തസാക്ഷിത്വ ദിനത്തിൽ വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി ഈങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രണസ്മരണ സംഘടിപ്പിച്ചു.
ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ്പള്ളികുന്നം ജംഗ്ഷനിൽ സംഘടിപ്പിച്ച രണസ്മരണ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് നിതിൻ അധ്യക്ഷനായി.
സെക്രട്ടറി അഭിലാഷ് എം സജി. എൻ ശർമ ,ബ്ലോക്ക് കമ്മിറ്റി അംഗം മിഥുൻ ജി കൃഷ്ണ ,ശിവപ്രിയ, അമൽചന്ദ്രൻ,വിജിത്ത്,അക്ഷയ്,ഷിബിൻ,സനൽ എന്നിവർ പ്രസംഗിച്ചു . പാരിപ്പള്ളിയിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.പൂതക്കുളം നോർത്തിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശരത്, കല്ലുവാതുക്കലിൽ ബ്ലോക്ക് കമ്മിറ്റി അംഗം നിരഞ്ജനയും ഉദ്ഘാടനം ചെയ്തു. ചിറക്കരമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറംതെക്ക് സംഘടിപ്പിച്ച യോഗം എസ്എഫ്ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബി ശ്രീജു ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ദീപു അധ്യക്ഷനായി. സെക്രട്ടറി ബാലു, ബബിത എന്നിവർ പ്രസംഗിച്ചു.