അനധികൃത തട്ടുകടകൾക്ക് എതിരേ ഹോട്ടലുടമകൾ
1280620
Friday, March 24, 2023 11:09 PM IST
കൊല്ലം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് എതിരേ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊല്ലത്ത് കഴിഞ്ഞ ദിവസം പത്രപ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനുത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കണം.
ചിന്നക്കട എസ്എംപി പാലസിന് സമീപം ഓടപ്പുറത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വഴിയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടഞ്ഞ് നടത്തുന്ന തട്ടുകടയു മായി ബന്ധപ്പെട്ടവരാണിതിന് മുതിർന്നതെന്ന് അറിയാൻ കഴിഞ്ഞത്. ഇതുപോലെ ഗൂണ്ടായിസത്തിലൂടെ എല്ലാവരെയും പേടിപ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്ന എത്രയെത്ര തട്ടുകടകളും, അനധികൃത സ്ഥാപനങ്ങളും കൊല്ലത്തുണ്ട്.
പത്തോളം ലൈസൻസുകൾ എടുത്ത് മാന്യമായി പ്രവർത്തി ക്കുന്ന സ്ഥാപനങ്ങൾ നിസഹായരായി നോക്കി നിൽക്കെയാണ് ഇത്തരം ഗുണ്ടായിസം പകൽവെളിച്ചത്തിൽ നഗരമധ്യത്തിൽ ജനം നോക്കി നിൽക്കുന്ന സ്ഥലത്ത് അരങ്ങേറിയതെന്ന സത്യം ഇനിയെങ്കിലും അധികാരികൾ തിരിച്ചറിയണമെന്ന് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.