മാലിന്യ സംസ്കരണ നിയമലംഘനം തടയാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
1280614
Friday, March 24, 2023 11:08 PM IST
കൊല്ലം: ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ രൂപീകരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്ക്വാഡുകള്‍ രൂപീകരിച്ചത്.
ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സംഭരണം, വില്‍പ്പന എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കല്‍ തുടങ്ങിയവയാണ് സ്ക്വാഡിന്റെ ചുമതല. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഡി സാജു അറിയിച്ചു.
തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ നോഡല്‍ ഓഫീസറുമായി ജില്ലാതല സെക്രട്ടറിയേറ്റ് നിലവില്‍ വന്നു. ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് ജൂനിയര്‍ സുപ്രണ്ട് പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന് ആയിരിക്കും ടീം ലീഡര്‍.
ജില്ലാ ശുചിത്വമിഷന് എന്‍ഫോഴ്സ്മെന്റ് ഓഫീസറും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറും നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്, അതാത് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലെ പോലീസ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ അടങ്ങിയതാണ് എന്‍ഫോഴ്സ്മെന്റ്.