സ്കൂളിൽ നീർക്കുടങ്ങൾ സ്ഥാപിച്ചു ധ്വനി സൗഹൃദ കൂട്ടായ്മ
1280290
Thursday, March 23, 2023 11:06 PM IST
ചവറ : കടുത്ത വേനലിൽ പറവകൾക്ക് നീർക്കുടങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളിക്കോട്ട ചിറ്റൂർ ഗവ. യുപി സ്കൂളിന്റെ അങ്കണത്തിലെ തണൽ മരങ്ങളിൽ ലോക ജലദിനത്തിൽ നീർക്കുടങ്ങൾ സ്ഥാപിച്ചു ധ്വനി സൗഹൃദ കൂട്ടായ്മ.
ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്എംസി ചെയർമാൻ സന്തോഷ് മനയത്ത് അധ്യക്ഷനായി . പ്രഥമ അധ്യാപിക സാജിത, ധ്വനി പ്രസിഡന്റ് ഡി. മോഹനൻ, സെക്രട്ടറി പ്രദീപ് കുമാർ.വി.വി, വൈസ് പ്രസിഡന്റ് സനൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് മംഗലതറയിൽ, ശരത് ചോലക്കണ്ടി, വിഷ്ണു, സ്റ്റാഫ് സെക്രട്ടറി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.